എങ്കിലും വ്യഥ
എന്റെ ഉള്ളം കൊതിക്കുന്നു, എനിക്കായ് കാല ചക്രം പിറകോട്ടു തിരിഞ്ഞിരുന്നെങ്കിൽ
തെച്ചി പൂവും ഞാവൽ പഴവും
മധുരമായ് നാവിൽ നിറഞ്ഞ നേരം.
പച്ചയാം പാടത്തിന് വരമ്പിലൂടെ
നക്നമാം വിരൽ തന്ദ്രികൾ മീട്ടിയിരുന്നു.
മഴത്തുള്ളികൾ ചുംബിക്കും നീലകുളത്തിൽ
ഞാൻ എന്ന തുള്ളിയും അലിഞ്ഞുചേർന്നിരിന്നു.
അമ്മതൻ വീട്ടിലെ ചക്കയും മാങ്ങയും
കയ്യിലും ചുണ്ടിലും കറയും മുറിവും തീർത്തിരുന്നു
തല നിരാചയാ സ്നേഹക്കുടം, പേരക്കിടാങ്ങൾക്
വയർ നിറക്കാൻ തെല്ല് വിയർത്തിരുന്നു.
സൂര്യനെ ഉള്ളിലാകും ആ മലകളും
ഞങ്ങൾ തിമിർക്കാന്ന് ഒരിങ്ങിയിരിന്നു.
സമയത്തെ പിന്നിലാക്കിയ ആ നല്ല നാളുകൾ
എന്നും എന്റെ ഉള്ളിലും തെളിഞ്ഞിരുന്നു.
ഇന്നും ഈ നാല് ചുവരികൾക്കുള്ളിലും
ഞാൻ ഓർകുന്ന ആ സുന്ദര ദിനങ്ങളെ.
തലയും താഴ്ത്തി ഇടക് പല്ല് ഇളിക്കുന്ന
കൊച്ച് കൂട്ടങ്ങളെ കണ്ട് ഞാൻ ലജ്ജിക്കുന്നു,
കാരണം എന്തിലും കിട്ടാത്ത ആനന്ദത്തിന്
മാധുര്യം ഞങ്ങൾ നുകർന്നതോർത്..
എങ്കിലും വ്യഥ, ആ കൊച്ച് കിങ്ങിണികൾ
ഇന്ന് മൗനത്തിന് ചിറകിലേറിയതോർത്..
ഷൈജൽ
Comments
Post a Comment