മഴവില്ല് 
അനന്തമാം ലോകത്തിൽ അതിരുകൾ ഇല്ലാത്ത മനസ്സ്.
തിരിയുന്ന സമയങ്ങൾ മറിയുന്ന കാലങ്ങൾ.
എങ്കിലും ആരുമേ അറിയാതെ, മിണ്ടാതെ എന്റെ ഉള്ളം. 
പല സ്വപ്നങ്ങളായ് അതിലുപരി ആഗ്രഹങ്ങൾതൻ മണൽ കൂനയായ്, 
ചിന്തകൾതൻ മാറ്റത്തിനും പരിണമിക്കപെടാത്ത വെളിച്ചം.
അതിൽ ഒരുപാട് വര്ണങ്ങളായ് നിറയുന്ന പൂച്ചെണ്ടുകൾ . 
മിഴികൾ എത്താത്ത, അതിരുകൾ ഇല്ലാതെ പറക്കുന്ന പക്ഷി. 
അനശ്വരതയിൽ പറക്കുന്നു, നശ്വരതയിൽ ചിറകുകൾ കരിയുന്നു.
എന്തിന് ഈ സമസ്യ ഉള്ളും പുറവും ഒന്നായിരുന്നെങ്കിൽ, 
ആരും പാടത്തെ വരികളായ്.. കാണാതെ ചിത്രമായ് 
ആഴിയിൽ നിന്ന് ഉദിക്കുന്ന സൂര്യനെപോൽ തെളിഞ്ഞിരുന്നെങ്കിൽ, 
"നമ്മൊളൊക്കെയും ആരുടെയെങ്കിലും ചിന്തയാണെങ്കിലോ "
എന്ന് ആരോ എവിടെയോ പറഞ്ഞത് പോൽ. 
ഈ ഞാൻ എന്ന ചിന്തയും വിസ്മരിക്കപ്പെടുമായിരുന്നുവോ!!.


ഷൈജൽ 

Comments